
പയ്യന്നൂർ :ഓപ്പൺ ഫ്രെയിം കൈരളി മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ലാറ്റിനമേരിക്കൻ ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും.ക്യൂബ, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ചലച്ചിത്രങ്ങളാണ് ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കുന്നത്. മലയാളം സബ് ടൈറ്റിലുകളോടെ എല്ലാ ദിവസവും വൈകീട്ട് 5.30നാണ് പ്രദർശനം.ക്യൂബൻ ചിത്രമായ " കാൻഡലേറിയ ഇന്നും ബ്രസീലിയൻ ജീവിതത്തിലെ സാമൂഹികവും നൈതികവുമായ സങ്കീർണ്ണതയെയും സംഘർഷങ്ങളെയും മാന്ത്രികമായ ഒരാഖ്യാന വഴിയിലൂടെ ആവിഷ്കരിക്കുന്ന ബാകുറൗ നാളെയും ഒരു വ്യാവസായിക അപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന പിതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒരു ബോക്സിൽ അടക്കം ചെയ്തു ശേഖരിക്കുന്ന കൗമാരക്കാരൻ പിന്നീട് നടത്തുന്ന ദീർഘ യാത്ര പ്രമേയമായ 'ദ ബോക്സ്' എന്ന മെക്സിക്കോ ചിത്രം സമാപനദിനത്തിലും പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |