SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

കെ.എസ്.ടി.എ കണ്ണൂരിൽ നിർമ്മിച്ചുനൽകിയ പതിമൂന്നാമത്തെ വീട് ദേവസ്മിതയ്ക്കും അമ്മയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാം

veed

പാനൂർ: ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനി ദേവസ്മിതയ്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കെ.എസ്.ടി.എ പാനൂർ ഉപജില്ലാകമ്മിറ്റി. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ മുളിയാതോടിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് അശോകന്റെ മകൾ ദേവസ്മിതയ്ക്കും അമ്മ ചന്ദ്രിയ്ക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കെ.എസ്.ടി.എ താക്കോൽ കൈമാറിയത്. വീടിന്റെ ഗൃഹപ്രവേശനം ലളിതമായ ചടങ്ങുകളോടെ നടന്നു.
ബ്രണ്ണൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയായ ദേവസ്മിത ഏതുസമയത്തും പൊട്ടിപ്പൊളിഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അരയ്ക്ക് താഴേ തളർന്ന ഈ പെൺകുട്ടി ഓൺലൈനായാണ് പഠനം നടത്തുന്നത്. പിതാവ് അശോകൻ വർഷങ്ങൾക്ക് മുമ്പ് ക്വാറി അപകടത്തിൽ മരിച്ചു. കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കിവരുന്ന കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം
കണ്ണൂർ ജില്ലയിൽ നിർമ്മിച്ചുനൽകുന്ന പതിമൂന്നാമത്തെ വീടാണ് ദേവസ്മിതയ്ക്ക് ലഭിച്ചത്..അദ്ധ്യാപകരുടെയും അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചവരുടേയും സഹായത്തോടെ ഒരു വർഷത്തിനുള്ളിൽ വീട്പണി പൂർത്തീകരിച്ച് കൈമാറുകയായിരുന്നു.

കെ.കെ.ശൈലജ എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ,​സംസ്ഥാന സെക്രട്ടറി കെ.ബീന,വൈസ് പ്രസിഡന്റ് കെ.സി മഹേഷ് , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.സി സുധീർ കുമാർ, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ, കെ.എസ്.ടി.എ ജില്ലാ,സംസ്ഥാന,ഉപജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.സംഘാടകസമിതി ചെയർമാൻ എം.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ കെ.ടി.ശ്രീവൽസൻ സ്വാഗതവും കെ.എസ്.ടി.എ പാനൂർ ഉപജില്ല സെക്രട്ടറി കെ.റിനീഷ് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL