മാഹി : പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിരക്ക് വർദ്ധനവിന് പകരം സബ്സിഡി കൊണ്ടുവന്നു എന്ന സംസ്ഥാന മന്ത്രിയുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. നേരെത്തെ ഉണ്ടായിരുന്ന പാചകവാതക സബ്സിഡി നിർത്തലാക്കിയ തരത്തിലുള്ള തന്ത്രമാണിത്. ഇതിനെതിരെ വിവിധ ജനകീയ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ മണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് മൊഹമ്മദ് ശാബിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് നൗഫൽ പാറാൽ, ജോയിന്റ് സെക്രട്ടറി ഫാറൂഖ്.,പി. ബഷീർ, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി മൻസൂർ സ്വാഗതവും റിഫാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |