SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

കോടിയേരി ദിനാചരണം  നാളെ

kodiyeri

കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികം നാളെ വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് കണ്ണൂർ സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം. 8.30ന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് ഒന്നരക്ക് കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനംചെയ്യും. വൈകിട്ട് മുളിയിൽനടയിൽ വളന്റിയർ മാർച്ചും ബഹുജനപ്രകടനവും. പൊതുസമ്മേളനം 4.30ന് ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL