SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ആറളം മരം കൊള്ളയിൽ നടപടി വേണമെന്ന് സി.പി.എം.  

cpm

കണ്ണൂർ:ആറളം ഫാമിൽ പാഴ്മരങ്ങൾ മുറിച്ച് വിറ്റ് വരുമാനം ലഭ്യമാക്കുന്നതിന്റെ മറവിൽ അരങ്ങേറിയ വ്യാപക മരം വെട്ട് സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. ബ്ലോക്ക് അഞ്ചിൽ 1500 ഏക്കറിൽ കൈതച്ചക്ക കൃഷി നടത്താൻ സ്വകാര്യ സംരംഭകർക്ക് അനുമതി നൽകിയതിന്റെ ഭാഗമായാണ് മരം വെട്ട് നടന്നത്. പാഴ്മരങ്ങൾക്കൊപ്പം ഇരുൾ, ആഞ്ഞിലി മരങ്ങളും വൻ തോതിൽ മുറിച്ചു കടത്തിയെന്നാണ് ആക്ഷേപം. ഫാം വൈവിധ്യവൽകരണ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്കിടയിൽ ഉയരുന്ന ഇത്തരം ആക്ഷേപങ്ങൾ ഫാമിന്റെയും സർക്കാറിന്റെയും യശസ് കെടുത്തും. അതിനാൽ മരം വെട്ട് വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പട്ടികവർഗ ക്ഷേമ മന്ത്രി എന്നിവർക്കയച്ച നിവേദനത്തിൽ ജയരാജൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL