SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

എ ഹെൽപ് ടീമുമായി കുടുംബശ്രീ  മൃഗ സംരക്ഷണ മേഖലയിലേക്ക് 

team

കണ്ണൂർ: വിവിധ കാർഷിക മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ച കുടുംബശ്രീ മൃഗ സംരക്ഷണ മേഖലയിലും ഒരു കൈ നോക്കുന്നു. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരാണ് പുത്തൻ ചുവടുവയ്പ്പ് നടത്തുന്നത്.
മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് മൃഗ സംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള വോളണ്ടിയർമാരായി കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കുന്ന എ ഹെൽപ് പദ്ധതിയിൽ പുതുതായി പരിശീലനം ലഭിച്ച 11 കുടുംബശ്രീ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ആസ്ഥാനത്ത് ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ സർട്ടിഫിക്കറ്റുകൾ നൽകി.
സുൽത്താൻ ബത്തേരിയിലും കണ്ണൂരിലുമുള്ള ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകളിൽ പതിനാറു ദിവസത്തെ റെസിഡൻഷ്യൽ പരിശീലനവും തുടർന്ന് എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും കഴിഞ്ഞാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
സംസ്ഥാനമൊട്ടാകെ എ ഹെൽപ് വോളണ്ടിയർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി മാർച്ചിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കിയ പ്രവർത്തകർ തൊട്ട് ഇതുവരെ പരിശീലനം പൂർത്തിയാക്കിയവർ സംസ്ഥാനമൊട്ടാകെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു വിജയകരമായി പ്രവർത്തിച്ചു വരികയാണ്.

നൽകുന്ന സേവനങ്ങൾ
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇഷുറൻസ് ടാഗിംഗ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തിവെപ്പു ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധവത്കരണം, ഇയർ ടാഗിംഗ്, അസുഖം റിപ്പോർട്ട് ചെയ്യൽ, തെരുവ് നായ നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം എന്നിവയാണ് എ ഹെൽപ് വോളണ്ടിയർമാരുടെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL