SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നവംബറിൽ കണ്ണൂരിൽ

kayakking
കയാക്കിംഗ്

കണ്ണൂർ: ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ നവംബർ 24ന് ദേശീയ കയാക്കിംഗ്ചാമ്പ്യൻഷിപ്പ് 'കണ്ണൂർ കയാക്കത്തോൺ 2024' സംഘടിപ്പിക്കും.
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ ഏഴിന് തുടക്കമാവും. മൊത്തം 11 കിലോമീറ്റർ ദൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനെത്തും. നേരത്തെ 2022ൽ കണ്ണൂരിൽ കയാക്കത്തോൺ സംഘടിപ്പിച്ചിരുന്നു.

മത്സരത്തിൽ സിംഗിൾ കയാക്കുകളും ഡബിൾ കയാക്കുകളും ഉണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ മാത്രം അടങ്ങിയ ടീം, സ്ത്രീകൾ മാത്രം അടങ്ങിയ ടീം, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടാകും. ഒരോ കാറ്റഗറിയിലും വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ലഭിക്കും. ഗ്രൂപ്പ് മത്സരത്തിന് ഒരോ കാറ്റഗറിയിലും ഒന്നാം സമ്മാനം 50, 000 രൂപ രണ്ടാം സമ്മാനം 25, 000 രൂപ മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെ ലഭിക്കും.

മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം, റിഫ്രഷ്‌മെന്റുകൾ, സ്‌ക്യൂബാ ടീം എന്നിവ ഉറപ്പാക്കും. രജിസ്‌ട്രേഷൻ ഫീസ് സിംഗിൾ കയാക്കിന് 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്. വിവരങ്ങൾക്ക് 8590855255 എന്ന നമ്പറിലോ ഡി.ടി.പി.സി ഓഫീസിലോ ബന്ധപ്പെടാം.

മത്സരത്തിനൊപ്പം
മനോഹര കാഴ്ചകളും

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മത്സരിക്കാൻ എത്തുന്നവർക്ക് ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിംഗ് നൽകുക. നിരവധി തുരുത്തുകൾ, വളപട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറു തോണികളിൽ നിന്നുള്ള മീൻപിടുത്തം, കണ്ടൽ കാടുകൾ അങ്ങനെ പലവിധ കാഴ്ചകളാണ് പറശ്ശിനി മുതൽ അഴീക്കൽ വരെയുള്ള കയാക്കിംഗിലൂടെ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KAYAKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL