
പാണത്തൂർ :മാലക്കല്ല്, അറുപത്തി മൂന്നാമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫിന് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത , പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, കെ.ജെ.ജെയിംസ് , ബി.അജിത്ത് കുമാർ , എൻ.വിൻസെന്റ് , വി.സബിത, വനജ ഐതു, സ്‌കൂൾ മാനേജർമാരായ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, പി.സുബീർ , പി.ടി.എ പ്രസിഡന്റ് എ.സി സജി, കെ.മിസിരിയ, ഷൈനി ടോമി, സജി കുരുവിനാവേലിൽ, കെ.അനിൽകുമാർ , എച്ച്.വിഘ്‌നേശ്വര ഭട്ട്, എം.എ.സജി , കെ.റഫീഖ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |