
തലശ്ശേരി:പ്രശസ്ത നൃത്തപരിശീലകയും ചിലമ്പൊലി നൃത്താലയം സ്ഥാപകയുമായ വസന്തയെ ആദരിക്കുന്ന വസന്തം 24 സർഗ്ഗസായന്തനം 31ന് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.വൈകിട്ട് അഞ്ചിന് ഗുരുപൂജക്ക് ശേഷം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം വിനീത നെടുങ്ങാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ സുശീൽകുമാർ തിരുവങ്ങാട് അദ്ധ്യക്ഷത വഹിക്കും.ഡോ.സുമിതാ നായർ ഉപഹാര സമർപ്പണം നടത്തും.ആദരവ് ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് രണ്ടരക്ക്പ്രശസ്ത നർത്തകി മഞ്ജു വി.നായരുടെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചിട്ടുണ്ട്.സംഘാടക സമിതി യോഗത്തിൽ നടൻ സുശീൽ കുമാർ തിരുവങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ടി.ടി.വേണുഗോപാൽ, സദാനന്ദൻ, എ യതീന്ദ്രൻ മാസ്റ്റർ, സീതാനാഥ് , ചാലക്കര പുരുഷു, രാജേന്ദ്രൻ തായാട്ട്, മോഹനൻ,വസന്ത , ദിവ്യ പ്രീതേഷ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |