SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു; മയ്യിൽ - ജില്ലാ ആശുപത്രി റൂട്ടിൽ ബസ് സമരം പിൻവലിച്ചു

bus

ജീവനക്കാരനെയും യാത്രക്കാരനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബസ് സമരം നടന്നത് മൂന്നുദിവസം

കണ്ണൂർ: നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന ബസിൽ കയറി മാരകായുധങ്ങളുമായി അക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ മൂന്നുദിവസമായി തുടരുന്ന മയ്യിൽ - ജില്ലാശുപത്രി ഹെഡ്ക്വാർട്ടേഴ്സ് റൂട്ടിലെ ബസ് സമരം പിൻവലിച്ചു. നേരത്തെ പൊലീസ് നിസാരവകുപ്പ് ചുമത്തിയതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് കണ്ണൂരിലേക്ക് പോകുന്നതിനിടെ ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ചേലേരി കയ്യങ്കോട് ജുബിരിയത്ത് മൻസിലിൽ നസീർ(41) സ്വകാര്യബസ് ജീവനക്കാരുമായി കമ്പിലിൽ വച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. പിന്നീട് രാത്രി 8.45 ഓടെ കമ്പിൽ എത്തിയ ബസിലേക്ക് കയറിയ നസീർ ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പി.രജീഷിനെയും (37) കണ്ടക്കൈയിലെ പി.രാധാകൃഷ്ണനെയും(56) മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.കരിങ്കൽ ചീളുകൾ തുണിയിൽ പൊതിഞ്ഞ് നടത്തിയ ആക്രമണത്തിൽ തലയ്ക്കു മുറിവേറ്റ് മയ്യിൽ എഫ്എച്ച്സിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന് ആറ് തുന്നൽ വേണ്ടി വന്നു. രജീഷിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.തലയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിട്ടും നിസ്സാര വകുപ്പുകൾ ചേർത്ത് പ്രതിക്ക് ജാമ്യം കിട്ടുന്നതിനു മയ്യിൽ പൊലീസ് സാഹചര്യം ഒരുക്കിയെന്നാരോപിച്ച് ബസ് ജീവനക്കാർ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ബസ്സ് ഓട്ടം നിർത്തിവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. പൊലീസിന്റെ നടപടിക്കെതിരെ വിവിധ സംഘടനകൾ രംഗത്ത് വരികയും പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ ചില സംഘടനകൾ തീരുമാനിക്കുകയും ചെയ്തതിനിടയിലാണ് ഇതിനിടയിലാണ് നസീറിനെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തിയത്. പ്രതിയോട് ഇന്ന് ഹാജരാവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL