SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

തളിപ്പറമ്പിൽ തിരച്ചിൽ തുടർന്ന് വനംവകുപ്പ് ;ജാഗ്രത പാലിച്ച് നാട്ടുകാർ പുലി കാണാമറയത്ത് തന്നെ

puli

തളിപ്പറമ്പ്: തളിപ്പറമ്പിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കണ്ടെത്താൻ വനംവകുപ്പ് സംഘത്തിന് കഴിഞ്ഞില്ല. വിവിധയിടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ച കണികുന്നിൽ ഇന്നലെയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.പുലി നെല്ലിപ്പാറ ഭാഗത്തുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് അവിടെയും പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനായില്ല. പ്രദേശത്ത് രണ്ട് ദിവസം കൂടി ക്യാമറ സ്ഥാപിച്ച് പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

ഇതിനിടെ പുലി ഭീഷണി നേരിടുന്ന കണികുന്നിൽ സി.പി.എം പ്രാദേശിക നേതാക്കൾ സന്ദർശിച്ചു. കെ. സന്തോഷ്, ടി. ബാല കൃഷ്‌ണൻ, പുല്ലായിക്കൊടി ചന്ദ്രൻ, ഒ. സുഭാഗ്യം, കെ.എം.ലത്തീഫ് എന്നിവരാണ് കണികുന്നിൽ എത്തി നാട്ടുകാരോട് സംസാരിച്ചത്.

മുൾമുനയിൽ കണികുന്ന്

1.ഒക്ടോബർ 15ന് കണികുന്ന് സോമേശ്വരം ക്ഷേത്രപരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ.പുളിമ്പറമ്പിലും പുലിയെ കണ്ടു

2.ഒക്ടോബർ 16ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിച്ചില്ല.

3. ഒക്ടോബർ 20 കണികുന്ന് കീഴാറ്റൂർ ബൈപാസ് നിർമ്മാണസ്ഥലത്ത് പുലിയുടെ കാൽപ്പാട് സ്ഥിരീകരിച്ചു.

4.ഒക്ടോബർ 21 കണികുന്ന്,പുളിമ്പറമ്പ് ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു.

5. ഒക്ടോബർ 23 തുടർച്ചയായ രണ്ടാംദിവസവും പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പുലിഭീതിയിൽ കാസർകോടൻ ഗ്രാമങ്ങളും

കാസർകോട് : ജില്ലയിലെ വടക്കുകിഴക്കൻ ഗ്രാമങ്ങളും പുലിപ്പേടിയിൽ. കാനത്തൂർ മൂടയംവീട്ടിലെ വി.രാജീവിന്റെ വീട്ടുമുറ്റത്താണ് ഏറ്റവുമൊടുവിൽ പുലി പ്രത്യക്ഷപ്പെട്ടത്. രാജന്റെ വളർത്തുനായയെ പിടികൂടിയാണ് പുലി മടങ്ങിയത്. ഒരാഴ്ച മുമ്പ് കാറടുക്ക പഞ്ചായത്തിലെ അടുക്കത്തൊട്ടിയിലും കർമ്മംതൊടിയിലും മണിക്കൂറുകളുടെ ഇടവേളയിൽ പുലിയെ കണ്ടിരുന്നു. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള മൂടയംവീടിലും പുലിയെ കണ്ടതോടെ ഗ്രാമവാസികൾ ഭീതിയിലായിരിക്കുകയാണ്. മൂടയംവീടിന് സമീപം വനപാലകർ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പുലിയെ കണ്ടതായി പറയുന്ന മറ്റ് പ്രദേശങ്ങളിൽ നേരത്തെ കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല.പ്രദേശത്ത് നേരത്തെ മുതൽ കാട്ടാനകളുടെ ശല്യമുണ്ടെങ്കിലും ഇവ രാത്രികാലത്ത് മാത്രമാണ്. പുലി പട്ടാപ്പകലും എത്തുന്നതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. കുട്ടികളുടെ സ്കൂളുകളിലേക്കുള്ള യാത്ര പോലും ഇതുമൂലം മുടങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL