SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

ജനം പറയുന്നു, കൂത്തുപറമ്പ് സ്റ്റേഷന് സൗകര്യങ്ങൾ ഉടൻ വേണം

koothuparamba

കുടിവെള്ളം ലഭിക്കാത്തതടക്കം ഒട്ടേറെ പരിമിതികളേറെയുള്ള കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്റെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണമെന്ന് ജനം. കേരളകൗമുദി പ്രസിദ്ധീകരിച്ച കാക്കിക്കൊപ്പം എന്ന പംക്തിയോടുള്ള പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു.

നിയമപരിപാലനം നല്ല രീതിയിൽ നടത്തിവരുന്ന കൂത്തുപറമ്പ് സ്റ്റേഷൻ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തുൾപ്പടെ മികച്ച ഇടപെടൽ നടത്തുന്ന പൊലീസ് സ്റ്റേഷനാണ്. ഈ സ്റ്റേഷനിൽ കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പരിഹാരം കാണേണ്ടത് അടിയന്തിര ആവശ്യമാണ്. ഇതിന് ബന്ധപ്പെട്ടവർ മുൻകൈയടുക്കണം-
എം.അജയകുമാർ,മുൻ സോൺ ചെയർമാൻ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ


ഒരു സമൂഹത്തിൽ ഏതൊരു പൗരനും നിയമ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഭരണകൂടത്തിന്റെ പ്രഥമമായ ദൗത്യം.ഇത്തരത്തിൽ നീതിനിർവഹണത്തിൽ നിർണായക സ്ഥാനമുള്ള പൊലീസ് സ്റ്റേഷനിൽ അടിസ്ഥാന സൗകര്യമുണ്ടാകുന്നില്ലെങ്കിൽ നാടിന്റെ അവസ്ഥ തന്നെ പരിതാപകരമായിരിക്കും. അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണം-

പി.പി.രാജേഷ് തന്ത്രി,ഡയരക്ടർ അമൃതകലാ ക്ഷേത്രം

ദിനംപ്രതി നിരവധി പരാതികളും കേസുകളും രജിസ്റ്റർ ചെയ്യുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഒരു പോലീസ് സ്റ്റേഷന് അടിസ്ഥാന സൗകര്യം പോലും കുറവാണെന്നത് ഏറെ പ്രയാസകരമാണ്. പൊലീസിന്റെ അംഗബലം കുറവായത് കാരണം മികച്ച രീതിയിലുള്ള കേസ് അന്വേഷണത്തെ പോലും ബാധിക്കും. അധികൃതർ ഇടപെട്ട് നിലവിലെ പരിമിതികൾ ഉടൻ പരിഹരിക്കണം-

പ്രകാശൻ പറമ്പൻ,ഹ്യൂമൻ റൈറ്റസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

എഫ്.ഐ.ആർ ഇടണം, പകർപ്പ് നൽകണം;

പേപ്പർ വാങ്ങുന്നത് പിരിവിട്ട്
പൊ​ലീ​സു​കാ​ർ​ ​മാ​സ​ത്തി​ൽ​ ​നി​ശ്ചി​ത​ ​തു​ക​ ​പി​രി​വെ​ടു​ത്താ​ണ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ഴു​താ​നാ​വ​ശ്യ​മാ​യ​ ​പേ​പ്പ​റു​ക​ൾ​ ​വാ​ങ്ങു​ന്ന​ത് .​പ്ര​തി​മാ​സം​ ​നൂ​റോ​ളം​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​മ്പോ​ൾ​ ​എ​ഫ്‌.​ഐ.​ആ​ർ​ ​ത​യ്യാ​റാ​ക്കാ​നും​ ​പ​ക​ർ​പ്പ് ​ന​ൽ​കു​ന്ന​തി​നു​മാ​യിപേ​പ്പ​റു​ക​ൾ​ ​ധാ​രാ​ളം​ ​വേ​ണ്ടി​വ​രും.​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ന​ൽ​കു​ന്ന​ത് ​വ​ള​രെ​ ​പ​രി​മി​ത​മാ​കു​മ്പോ​ഴാ​ണ് ​സ്വ​ന്തം​ ​കീ​ശ​യി​ൽ​ ​നി​ന്നും​ ​ഇ​വ​ർ​ക്ക് ​ചി​ല​വി​ടേ​ണ്ടി​വ​രു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL