
കാഞ്ഞങ്ങാട്:രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് പ്രിന്റിംഗ് എന്നിവ മോട്ടോർവാഹനവകുപ്പിന് കീഴിൽ ജില്ലാടിസ്ഥാനത്തിൽ ആക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം താലൂക്കിൽ ആർ.ടി ഓഫീസിന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മഞ്ചേശ്വരത്ത് അസോസിയേഷൻ സംസ്ഥാന ട്രഷറർ മനുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.സവിത അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി.ഒ, കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ കെ.ജി.സന്തോഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.ശ്രീകാന്ത്, സോണൽ സെക്രട്ടറി ടി.നിഷാന്ത്, പി.ശോഭ, ജില്ലാ സെക്രട്ടറി അനീഷ് ഫിലിപ്പ്, സൗമ്യ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:എ.സവിത (പ്രസി), ഷൈനി വിനോദ് (സെക്ര).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |