
പരിയാരം: കെ.സുധാകരൻ എം പിയുടെ വികസനഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ പരിയാരം പഞ്ചായത്ത് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.അബ്ദുൾകരീം ചേലേരി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.സി എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി സെക്രട്ടറി ഇ.ടി.രാജീവൻ, എൻ.കുഞ്ഞിക്കണ്ണൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, പി.വി.രാമചന്ദ്രൻ, പി.വി.അബ്ദുൾ ഷുക്കൂർ, പി.വി.സജീവൻ, ഇ.വിജയൻ, എം.എ.ഇബ്രാഹിം, ബഷീർ പൊയിൽ, പി.സാജിത, എ.ടി.ജനാർദ്ദനൻ, പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |