SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

വിഷരഹിത പച്ചക്കറിയുമായി സ്റ്റുഡന്റ് പൊലീസുകാർ 

kuttipolice

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

ചോയങ്കോട് ലയൺസ് ക്ലബ് വിതരണം ചെയ്ത വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, പയർ എന്നിവയുടെ തൈകളാണ് പ്രത്യേകം തയ്യാറാക്കിയ കൃഷി സ്ഥലത്തും ഗ്രോബാഗിലുമായി കേഡറ്റുകൾ നട്ടുവളർത്തിയത്. വിളവെടുത്ത പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. കേഡറ്റുകളുടെ നേതൃത്വത്തിൽ കുരുമുളക് കൃഷിയും ഇഞ്ചി കൃഷിയും നടക്കുന്നുണ്ട്. കൃഷി ഓഫീസർ പ്രമോദ്, ഹെഡ് മാസ്റ്റർ എം.പി രാജേഷ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ടി. വഹീദത്ത്, ടി.ടി.വി സിന്ധു, പി.ടി.എ അംഗം രാധിക, അദ്ധ്യാപകരായ മനോജ്, വിനോദ് കുമാർ, ഓഫീസ് സ്റ്റാഫ് സവിത എന്നിവർ കേഡറ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

സ്റ്റുഡന്റ് പൊലീസുകാർ തങ്ങളുടെ കൃഷിയിടത്തിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL