SignIn
Kerala Kaumudi Online
Friday, 23 October 2026 1.54 PM IST

പി. സരിൻ ഏതാനും ദിവസം കൊണ്ട് കമ്മ്യൂണിസ്റ്റായതല്ല: എം.വി ഗോവിന്ദൻ

cpm
കമ്മ്യൂണിസ്റ്റ് കർഷക നേതാവ് എൻ. സുബ്രഹ്മണ്യ ഷേണായി ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ നടന്ന സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വലതുപക്ഷത്തു നിന്നും വരുന്ന ഒരാൾക്ക് വർഷങ്ങളിലൂടെ മാത്രമെ ഇടത് മൂല്യബോധത്തിന്റെ ഭാഗമാകാനാകൂവെന്നും പി. സരിൻ ഏതാനും ദിവസങ്ങൾ കൊണ്ട് കമ്മ്യൂണിസ്റ്റായി എന്ന വിശ്വാസം പാർട്ടിക്കില്ലെന്നും

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റും എം.എൽ.എയുമായിരുന്ന എൻ. സുബ്രഹ്മണ്യ ഷേണായിയുടെ 18-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലരുമായി സഹകരിക്കേണ്ടി വരുമെന്നും എ.കെ. ആന്റണിയെയും കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും വരെ പാർട്ടിയും മുന്നണിയും ഇങ്ങിനെ സഹകരിപ്പിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ജില്ല കമ്മിറ്റിയംഗം വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഐ മധുസൂദനൻ എം.എൽ.എ, സി. കൃഷ്ണൻ, പി. സന്തോഷ്, വി. കുഞ്ഞികൃഷ്ണൻ, എം. രാഘവൻ, കെ.കെ. ഗംഗാധരൻ, കെ.വി. ലളിത, കെ.പി. ജ്യോതി, ഷേണായിയുടെ മകൾ എസ്. ജ്യോതി സംസാരിച്ചു.

രാവിലെ മാവിച്ചേരിയിലെ സ്‌മൃതി മണ്ഡപത്തിൽ ജില്ല സെക്രട്ടറിയേറ്റംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ പതാക ഉയർത്തി. പി.വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം. പ്രസാദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL