
മാഹി:വരുമാനക്കുറവ് ചൂണ്ടിക്കാണിച്ചു മദ്യവിപണനം വർദ്ധിപ്പിക്കാൻ മദ്യവ്യവസായികളെ നിർബന്ധിക്കുന്ന സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് മാഹി മദ്യ നരോധനസമിതി ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 2015ലും 2022ലും പുറപ്പെടുവിച്ച ഉത്തരവിനെ വ്യാപാരികൾ തന്നെ നിരാകരിച്ച സഹചര്യത്തിൽ അവരെ നിർബന്ധിച്ച് കൂടുതൽ സമയം വില്പന നടത്താൻ പ്രേരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നിവേദത്തിൽ സൂചിപ്പിച്ചു. മദ്യവ്യാപാരമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കരുതെന്നും മദ്യനിരോധനസമിതി ആവശ്യപ്പെ്ടടു. ജനങ്ങൾക്കു സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ ഹ നിക്കുന്നതാണ് ഉത്തരവെന്ന് കീഴന്ദൂർ പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി. ഐ.അരവിന്ദൻ, കെ.ഹരീന്ദ്രൻ കെ. രാഘവൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |