പയ്യാവൂർ: വലിയ കുടുംബങ്ങൾ സഭയുടെയും സമുദായത്തിന്റെയും ശക്തിയും കാവലാളുകളുമാണെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അതിരൂപതാ മാതൃവേദി, ഫാമിലി അപ്പൊസ്തൊലേറ്റ്, അമല പ്രോലൈഫ് മൂവ്മെൻറ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന ജീവോത്സവം-2024 വലിയ കുടുംബങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അമല പ്രോലൈഫ് മൂവ്മെൻ്റ് പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാമിലി അപ്പൊസ്തൊലേറ്റ് ഡയറക്ടർ ഫാദർ ജോബി കോവാട്ട്, മാതൃവേദി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത്, പ്രൊലൈഫ് ആനിമേറ്റർ സിസ്റ്റർ സ്റ്റെല്ല എം.എസ്.എം.ഐ, മാതൃവേദി അതിരൂപത അനിമേറ്റർ സിസ്റ്റർ ലിന്റ സി.എച്ച്.എഫ്, പ്രൊലൈഫ് സെക്രട്ടറി റൈനി കടവൻകുന്നേൽ, തളിപ്പറമ്പ് ഫൊറോന സഹവികാരി ജിൻജോ മൂന്നാനാൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |