
തൃക്കരിപ്പൂർ: 25 വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കാനിരിക്കുന്ന തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകത്തിൽ നടപ്പന്തൽ സമർപ്പിച്ചു. കഴകം നിർമ്മാണ കമ്മിറ്റി നേതൃത്വത്തിൽ വനിതാ കമ്മിറ്റി നിർമിച്ച കിഴക്കേ നടപ്പന്തലിന്റെ സമർപ്പണം കഴകം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. ചടങ്ങിൽ കഴകം പ്രസിഡന്റ് വി.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം കോയ്മ കലിയന്തിൽ പത്മനാഭ പൊതുവാൾ, നിർമ്മാണകമ്മിറ്റി ചെയർമാൻ സി ടി.കൃഷ്ണൻ, കൺവീനർ കെ.രവീന്ദ്രൻ, കഴകം സെക്രട്ടറി ടി.ഗംഗാധരൻ, പെരുങ്കളിയാട്ട സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ, ജനറൽ കൺവീനർ പി.വി.കണ്ണൻ , കെ.വി.ശശികുമാർ, പി.വി.ശശിധരൻ, കെ.ശശിധരൻ, വി.പത്മനാഭൻ, കെ.കരുണാകരൻ, ഇ.പത്മനി, എം.കെ.പ്രസന്ന, കെ.സുമിത്ര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |