SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

പള്ളൂരിലെ അദാലത്തിൽ പരാതിപ്രളയം

adhalath

മാഹി: മയ്യഴി ഭരണകൂടം പളളൂർ എ.വി.എസ് ഹാളിൽ സംഘടിപ്പിച്ച പൊതുജനസമ്പർക്കപരിപാടിയിൽ പരാതികളുടെ പ്രളയം. രമേശ് പറമ്പത്ത് എം.എൽ.എ , റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദ്ര സിംഗ് ,ഗവ.ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, വിവിധ വകുപ്പ്‌മേധാവികൾ എന്നിവരാണ് അദാലത്തിൽ പരാതികൾ കേട്ടത്.
അദാലത്തിൽ 143 പരാതികളാണ് പരിഗണിക്കപ്പെട്ടത്. ആശുപത്രികളുടെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, സർക്കാർ ഓഫീസുകളിലെ അഴിമതി, ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്താത്തത് ,മാലിന്യപ്രശ്നം, തെരുവ് വിളക്കുകൾ കത്താത്തത്, ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ, മുൻസിപ്പൽ റോഡുകളും ഇടവഴികളും കാടു പിടിച്ച് കിടക്കുന്നത്, പളളൂരിൽ പാർക്കിംഗിന് ഇടമില്ലാത്തത്, റോഡിൽ സീബ്രാലൈൻ ഇല്ലാത്തത്, അദ്ധ്യാപക ക്ഷാമം തുടങ്ങിയ പരാതികൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കായുള്ള അപേക്ഷകളും അദാലത്തിൽ സമർപ്പിക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL