SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

പവർ ഫെസ്റ്റ്: റോമൻ ഗുസ്തിയിൽ തിരുവനന്തപുരം ജേതാക്കൾ

poew
സംസ്ഥാന പവർ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സബ് ജൂനിയർ ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ്പ് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മൂന്നാമത് സംസ്ഥാന പവർ ഫെസ്റ്റിൽ സംസ്ഥാന സബ് ജൂനിയർ ഗ്രീക്കോ റോമൻ ഗുസ്തിയിൽ തിരുവനന്തപുരം ജേതാക്കളായി. അഡ്വ. കെ. വിജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പ് എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, രാജീവൻ പച്ച, എം.വി പ്രകാശൻ, വി.എൻ മുഹമ്മദ് ഫൈസൽ, അഞ്ജന പി. കുമാർ, രമ്യ ബാലൻ, പത്മനാഭൻ ഗുരിക്കൾ, വി. ഉപേന്ദ്രഷേണായി, എം.പി രവീന്ദ്രൻ, ഡി. സുനിൽ എന്നിവ‌ർ സംസാരിച്ചു.ഇന്നുരാവിലെ 10ന് സംസ്ഥാന വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല ഉദ്ഘാടനം ചെയ്യും. വൈകിട്ട് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GUSTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL