
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സാംസ്‌കാരിക പൈതൃക ഇടനാഴി നിർമ്മാണവുമായി ബന്ധപ്പെട്ട് അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ചർച്ച നയിച്ചു. കെ.പ്രസേനൻ പദ്ധതി കരടു നിർദ്ദേശം സമർപ്പണം നടത്തി. പി.വി.കെ പനയാൽ, ഡോ.സി ബാലൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ.സി.സജിത്ത് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ , മേലാംകോട് സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.അനിൽ കുമാർ, പി.അപ്പുക്കുട്ടൻ, എം രാഘവൻ, പി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ.കെ.ആൽബർട്ട് സ്വാഗതവും പ്രസിഡന്റ് സി ശശിധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |