SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ക്രിസ്മസ് പുതുവത്സര ഖാദിമേള തുടങ്ങി

khadi

കണ്ണൂർ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ക്രിസ്മസ് പുതുവത്സര ഖാദിമേള കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
മേളകളിൽ ഖാദി വസ്ത്രങ്ങൾ 30 ശതമാനം റിബറ്റോടെയാണ് വിൽക്കുന്നത്. മേളയുടെ ഭാഗമായി ഖാദി സാരികൾക്ക് പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. വിവിധ തരം കോട്ടൺ സാരികൾ, കലംകാരി സാരി, ടി.എൻ.ആർ സിൽക്ക് സാരികൾ, ടസ്സറ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം സിൽക്ക് സാരികൾ എന്നിവയും മുണ്ടുകൾ, ബെഡുകൾ, ബെഡ്ഷീറ്റ്, കോട്ടൺ സിൽക്ക് ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 ഖാദി കേന്ദ്രങ്ങളിൽ മേളകൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL