SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

ജില്ലാ കേരളോത്സവത്തിന് തുടക്കം

keralolsavam

അഴീക്കോട് : ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ ഉദ്ഘാടനം നിർവഹിക്കും.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിച്ചത്. അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ.ടി.സരള, ശ്രീജിനി , കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ , അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീഷ്, കെ.രഞ്ജിത്ത്, പി.എം.മോഹനൻ, കെ.എം.സ്വപ്ന, ഹാരീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL