
നിലേശ്വരം: കൊട്ടുംപുറത്ത് വാടക കെട്ടിടത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച മൾട്ടി പർപ്പസ് വെൽഫയർ കോ ഓപറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു.നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി വായ്പാ വിതരണവും പികരുണാകരൻ നിക്ഷേപ സ്വീകരണവും ഹൊസ്ദുർഗ്ഗ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ലോഹിതാക്ഷൻ ഷേർട്സർട്ടിഫിക്കറ്റ് വിതരണവും സേവിംഗ്സ് അക്കൗണ്ട് വിതരണം നിലേശ്വരം അർബൻ ബാങ്ക് പ്രസിഡന്റ് കെ.പി.നാരായണനും റിപ്പോർട്ട് അവതരണം സംഘം സെക്രട്ടറി സുമചന്ദ്രനും നിർവ്വഹിച്ചുസൊസൈറ്റി പ്രസിഡന്റ് കെ.വി.ദാമോദരൻ ,കരുവാക്കാൽ ദാമോധരൻ, എ വി സുരേന്ദ്രൻ, ഉദയകുമാർ, കെ.രഘു, കെ.വി.ദാമോദരൻ , പി.എം.സന്ധ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |