കണ്ണൂർ: അശാന്തി നിറഞ്ഞ ലോകത്തിന് സമാധാനം കൈവരിക്കാൻ ഗാന്ധിമാർഗ്ഗമാണ് ഔഷധമെന്നും ലോകം ഗാന്ധിജിയിലേക്ക് തിരിച്ചുപോകണമെന്നും മന്ത്രി രാമചന്ദൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മൂന്നാം ലോക സമാധാന മാർച്ച് കൊസ്റ്റോറിക്കയിൽ സമാപിക്കുന്നതിന്റെ ഭാഗമായി വേൾഡ് വിത്തൗട്ട് വാർ നോൺ വയലൻസ് എന്ന ആഗോള സംഘടനയുടെ കണ്ണൂർ ടീം മലബാർ ചേമ്പറിൽ നടത്തിയ സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമാധാന പ്രവർത്തകനും ഗാന്ധിയനുമായ ടി.പി.ആർ നാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി മത്തായി അഹിംസാ സന്ദേശം നൽകി. സംസ്ഥാന കോഓർഡിനേറ്റർ പ്രദീപൻ മഠത്തിൽ, ജില്ലാ ചെയർമാൻ പി.കെ പ്രേമരാജൻ, ശൗര്യ ചക്ര റിട്ട. സുബേധാർ പി.വി മനേഷ്, കെ.പി രവീന്ദ്രൻ, ഡോ. ചാൾസൺ ഏഴിമല, കെ. രാജീവൻ, കെ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. ലോക സമാധാനത്തിനായി നീന്തൽയജ്ഞം നടത്തിയ ചാൾസൺ സ്വിമ്മിങ്ങ് അക്കാഡമി അംഗങ്ങളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |