
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിൻ റോഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് സാധനങ്ങൾ പിടിച്ചെടുത്ത് നഗരസഭ അധികൃതർ. തളിപ്പറമ്പ് നഗരസഭ, താലൂക്ക് വികസനസമിതി,റവന്യൂ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി ഇടപ്പെട്ട് കൈയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു വികസനസമിതിയുടെ തീരുമാനം. തുടർന്നും കൈയേറ്റം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും താലൂക്ക് വികസനസമിതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരസഭാ അധികാരികൾ കൈയ്യേറ്റം ഒഴിപ്പിക്കാനിറങ്ങിയത്. മാർക്കറ്റ് ഭാഗത്തേക്ക് ഇരു വശത്തുമുള്ള ബങ്കറുകൾ റോഡിലേക്ക് ഇറക്കിവച്ച വിൽപ്പന സാധനങ്ങളും പിടിച്ചെടുത്തു. നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ,ക്ലീൻ സിറ്റി മാനേജർ എ.പി.രഞ്ജിത്ത്, എച്ച്.ഐ.ദിലീപ്, ജെ.എച്ച്.ഐമാരായ പി.ലതീഷ്, പി.രസിത, കെ.പി പ്രീഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |