
കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹരിതപദവി നേടി പതിമൂന്നു വാർഡുകളിലായി പ്രവർത്തിക്കുന്ന 25 അങ്കണവാടികളും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് കൈമാറുകയും ജൈവ -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുകയും സംവിധാനവുമൊരുക്കിയാണ് പ്രഖ്യാപനം നടത്തിയത്.പ്രഖ്യാപനവും, ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക്
സി ഡി.പി.ഒ ബിജി തങ്കപ്പൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മോളികുട്ടി ജോൺസൺ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ടോമി പുളിക്കകണ്ടം, പ്രീത ഗംഗാധരൻ, സജീവൻ പാലുമ്മി, അസി.സെക്രട്ടറി പി.ആർ.രാജശേഖരൻ,
ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.ജി. ഗീതാകുമാരി, നിഷാദ് മണത്തണ, കെ.രേഷ്മ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |