
ചെറുപുഴ: പുളിങ്ങോം മഖാം ഉറൂസിന് തുടക്കം കുറിച്ച് നാളെ രാവിലെ 10ന് താജുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് കെ.ഷുക്കൂർ പതാക ഉയർത്തും. രാത്രി ഏഴിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.രാത്രി ഒൻപതിന് മെഗാ ദഫ് മൽസരം നടക്കും.10ന് ഖത്തം ദു ആയ്ക്ക് പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 11ന് രാവിലെ 10ന് കുരുടൻചാൽ ശുഹദ മഖ്ബറ സിയാറയ്ക്ക് സ്വാഹാബുദ്ദീൻ യമാനി ലക്ഷദ്വീപ് നേതൃത്വം നൽകും.രാത്രി ഏഴിന് സൗഹൃദ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്ന ദാനം. രാത്രി ഏഴിന് സനദ് ദാന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 13ന് മൗലിദ് പാരായണത്തോടെ സമാപനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |