SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

മണ്ണിടിച്ച് കടത്തുന്നതിനിടെ ജെ.സി.ബി പിടിച്ചെടുത്തു

jcb

പയ്യന്നൂർ : രാമന്തളി വില്ലേജിൽ കുന്നരു നീലകരച്ചാൽ പ്രദേശത്ത് കുന്നിടിക്കുകയായിരുന്ന ജെ.സി ബി രാമന്തളി വില്ലേജ് ഓഫീസർ കെ.പി.മനോജിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.അനധികൃത ഖനനം പതിവായ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെമ്മണ്ണ് ഇടിച്ച് കടത്തുന്നതിനായി പരാതി ഉയർന്നിരുന്നു. ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് എത്തിപ്പെടാൻ പ്രയാസമുള്ള ഭാഗങ്ങളിൽ അതിരാവിലെ കുന്നിടിച്ച് കടത്തുന്നതായിരുന്നു പതിവ്.ഉദ്യോഗസ്ഥർ ഓഫീസിലെത്തുന്നതിന് മുൻപ് അവസാനിപ്പിക്കുകയും ചെയ്യും. ഇന്നലെ രാമന്തളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ അതിരാവിലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ജെ.സി ബി പിടിച്ചെടുത്തതും അധികൃത ഖനനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തത്.വില്ലേജ് ഓഫീസർക്ക് പുറമെ ജീവനക്കാരായ സതീശൻ, സുജിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL