SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

ഇന്റേണൽ ഓ‌ഡിറ്റിംഗ് പരിശീലനം

auditor-traning

കാഞ്ഞങ്ങാട്: കുടുംബശ്രീ മിഷൻ കാഞ്ഞങ്ങാട് നഗരസഭ സി ഡി.എസ് സെക്കൻഡ് എ.ഡി.എസ് തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇന്റേണൽ ഓഡിറ്റേഴ്സിനുള്ള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമാപിച്ചു. സി ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, കെ.പ്രഭാവതി , കെ.അനീശൻ, കൗൺസിലർമാരായ ഫൗസിയ ഷരീഫ്, പള്ളിക്കൈ രാധാകൃഷ്ണൻ, അസിസ്റ്റന്റ് കോർഡിനേറ്റർമരായ ഡി.ഹരിദാസ്, ജി.മനു, പി.വസന്ത, വൈസ് ചെയർപേഴ്സൺ പി.ശശികല എന്നിവർ സംസാരിച്ചു. സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ് സ്വാഗതവും മെമ്പർ സെക്രട്ടറി രാധാമണി നന്ദിയും പറഞ്ഞു. സി ബിന്ദു, എം.അരുൺ ക്ളാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL