SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിൽ ഇൻവെൻഷിയോ 3.0

co-opp-collage

പിലാത്തറ: പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇൻവെൻഷിയോ 3.0 വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രദർശനം 9, 10 തീയതികളിൽ നടക്കും. കോളേജിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങൾ പ്രായോഗിക തലത്തിൽ മനസിലാക്കുന്നതിനും സംശയനിവാരണങ്ങൾ നടത്തുന്നതിനും സംവിധാനങ്ങൾ ഒരുക്കിയതായി കോളജ് ഭരണസമിതി ചെയർമാൻ ഐ.വി.ശിവരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി.കെ.സുരേഷ്ബാബു പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസെടുക്കും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.എ.അശോകൻ 9ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഡോ.നബീസാ ബേബി മുഖ്യാതിഥിയാവും. പ്രദർശനം 10ന് വൈകുന്നേരം നാലിന് സമാപിക്കും. വാർത്താസമ്മേളനത്തിൽ വിജയൻ അടുക്കാടൻ ഡോ.കെ.എം.പ്രസീദ്, എം.വി.രചന, ടി.വി.രസ്ന എം.സജേഷ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL