
ഇരിട്ടി: പന്നിക്കെണിയിൽ കുടുങ്ങിയ നിലയിൽ കാക്കയങ്ങാട് നിന്നും കണ്ടെത്തി മയക്കു വെടിവെച്ചു പിടികൂടിയ ആറു വയസ് പ്രായമുള്ള ആൺപുലിയെ 12 മണിക്കൂർ നിരീക്ഷണത്തിനു ശേഷം വനം വകുപ്പധികൃതർ കർണാടക ഉൾവനത്തിലേക്ക് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ കാക്കയങ്ങാട് ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് വെച്ച് കെണിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടെത്തിയത്. മയക്കു വെടിവച്ച ശേഷം കൂട്ടിലേക്ക് മാറ്റിയ പുലിയെ ആറളം ഫാമിലെ മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ നിർത്തുകയായിരുന്നു.
പൂർണ്ണ ആരോഗ്യവനാണെന്ന ബോദ്ധ്യമായതോടെയാണ് കർണ്ണാടക വനമേഖലയിലെ ഉൾവനത്തിൽ പുലി തുറന്നുവിട്ടതെന്ന് വനം വകുപ്പ് കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |