
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ധനുമാസ ചെറിയ കലംകനിപ്പ് സമാപിച്ചു. പണ്ടാരക്കല മാണ് ആദ്യം ക്ഷേത്രത്തിൽ സമർപ്പിച്ചത്.നിവേദ്യമൊരുക്കാനുള്ള വിഭവങ്ങളുമായി ആയിരത്തിൽ പരം
കലങ്ങളാണ് ഇന്നലെ (7) രാവിലെ സമർപ്പിച്ചത്. കലത്തിലെ വിഭവങ്ങൾ വാല്യക്കാർ തരം തിരിച്ചു. കലത്തിലെ ചോറും അടയും ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ വാല്യക്കാരുടെ സഹായത്തോടെ തയ്യാറാക്കി. തുടർന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വ്രതശുദ്ധിയോടെ കാൽനടയായി കലങ്ങൾ തലയിലേന്തി സ്ത്രീകൾ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കി സമർപ്പണം നടത്തി. മാങ്ങ അച്ചാർ ചേർത്ത ഉണക്കലരി കഞ്ഞിയും കഴിച്ചു വ്രതം അവസാനിപ്പിച്ചു വീടുകളിലേക്ക് മടങ്ങി. സന്ധ്യ കഴിഞ്ഞ് കലശാട്ടിനും കല്ലൊപ്പിക്കലിനും ശേഷം ദേവിക്ക് നിവേദിച്ച ചോറും ചുട്ടെടുത്ത അടയും കലങ്ങളിൽ നിറച്ച് തിരിച്ചു നൽകിയതോടെ ചെറിയ കലംകനിപ്പിന് സമാപനമായി. അടുത്ത മാസം 7 നാണ് ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |