കണിച്ചാർ: ജനങ്ങളെ ആശങ്കയിലാഴ്ത്തി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. കണിച്ചാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ മാവടി ആറ്റാംചേരിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി പറയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കോടഞ്ചാൽ സ്വദേശിയായ ജോയ് ആണ് ടാപ്പിംഗിനിടെ 50 മീറ്റർ മാത്രം അകലെ പുലിയെ കണ്ടതായി പറയുന്നത്.
ടോർച്ചിന്റെ വെളിച്ചത്തിൽ പുലിയെപ്പോലെ സമാനമായ ജീവി തോട്ടത്തിൽ കിടക്കുകയായിരുന്നെന്നും ടോർച്ചിന്റെ വെളിച്ചം കണ്ടതോടെ പുലി എഴുന്നേറ്റ് നിന്നതായും ജോയി പറയുന്നു. പുലിയെ നേരിൽ കണ്ടതോടെ ടാപ്പിംഗ് അവസാനിപ്പിച്ച് അദ്ദേഹം തിരിച്ചു പോയി.
വിവരമറിഞ്ഞ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ കാൽപ്പാടുകളോ മറ്റോ കണ്ടെത്താൻ സാധിച്ചിട്ടില്ല. റബർ തോട്ടത്തിൽ കരിയിലകൾക്കും കുറ്റിക്കാടുകൾക്കുമിടയിൽ പുലിയുടെ കാൽപ്പാടുകൾ പതിഞ്ഞാലും കാണാൻ കഴിയാതെ പോകുമെന്ന നാട്ടുകാരുടെ ആശങ്കയൊഴിക്കാൻ വനം വകുപ്പ് പ്രദേശത്ത് തുടർ പരിശോധനകൾ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കാക്കയങ്ങാട് ടൗണിന് സമീപം കൃഷിയിടത്തിൽ പുലി പന്നിക്കെണിയിൽ കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആറ്റാഞ്ചേരിയിലും പുലിയെ കണ്ടതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ.
കണിച്ചാർ പഞ്ചായത്തിന്റെ പല വാർഡുകളിലും സ്വകാര്യവ്യക്തികളുടെ ചില സ്ഥലങ്ങൾ ആൾ താമസമില്ലാതെ ഒറ്റപ്പെട്ട് കാട് മൂടിയ അവസ്ഥയിലാണ്. ഉടമകൾ കാടുകൾ വെട്ടിത്തെളിക്കാത്തതിനാൽ കാട്ടുപന്നിയുടെയും പെരുമ്പാമ്പിന്റെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്.
വാർഡ് മെമ്പർ സുനി ജസ്റ്റിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |