SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

പരിസ്ഥിതി ക്വിസ്,ചിത്രരചനാ മത്സരം

eco-paiting

തൃക്കരിപ്പൂർ:ദേശീയ ഹരിതസേന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്വിസ്, ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ടി.വി ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ ഹരിതസേന ജില്ലാ കോ ഓർഡിനേറ്റർ ടി.എം.സുസ്മിത സ്വാഗതവും കെ.വി മധുസൂദനൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. ജില്ലാതല മത്സരത്തിലെ വിജയികൾ ജനുവരി 25ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL