
കാസർകോട്: ഡി.സി.സിയുടെ നേതൃത്വത്തിൽ 25 ന് ഉച്ചയ്ക്ക് 2ന് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന കെ പി കഞ്ഞിക്കണ്ണൻ അനുസ്മരണവും സ്പെഷ്യൽ പ്രവർത്തക കൺവെൻഷനും എ.ഐ.സി.സി സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഡിസിസി ഓഫീസിൽ ചേർന്ന മണ്ഡലം പ്രസിഡന്റുമാരുടെ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. കുഞ്ഞമ്പു നമ്പ്യാർ , സി വി.ജയിംസ് എന്നിവർ സംസാരിച്ചു.സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജന മനസാക്ഷി ഉണർത്തുന്നതിനും വേണ്ടി ജനുവരി അവസാന വാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചാരണ ജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |