
കാഞ്ഞങ്ങാട് :വ്യാപാര മേഖലയെ ദോഷകരമായി ബാധിക്കുന്ന ഓൺലൈൻ വ്യാപാരം നിർത്തലാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി വ്യാപാരി വ്യവസായിസമിതി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13ന് രാവിലെ 9ന് കാസർകോട്ട് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു നയിക്കുന്ന ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും. 25ന് സമാപനസമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ അഞ്ചിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. 13ന് വൈകീട്ട് നാലിന് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. ഗോപാലൻ, സെക്രട്ടറി ടി.വി.ബാലൻ, ട്രഷറർ ഉദയൻ പാലായി, ജില്ലാ കമ്മിറ്റി മെമ്പർമാരായ കെ.വി.സുകുമാരൻ, കെ.വി.ദിനേശൻ, മഹമൂദ് മുറിയനാവി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |