SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

കാസർകോട് നഗരസഭയിൽ സ്കൂൾ കൃഷി പദ്ധതി 

ghss-agri

കാസർകോട്: കാസർകോട് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ പുഷ്പ കൃഷി, ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന പ്രവൃത്തിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവ്വഹിച്ചു. ജി.എച്ച്.എസ്.എസ് കാസർകോട് സ്‌കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ രഞ്ജിത, സിദ്ദീഖ് ചക്കര, അസ്മ മുഹമ്മദ്, സ്‌കൂൾ എച്ച്.എം. ഉഷ, അദ്ധ്യാപകർ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ എൻജിനീയർ മനാസിർ, ഓവർസിയർ ഇബ്രാഹിം, അക്കൗണ്ടന്റ് റംസീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL