
കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്ര നവീകരണത്തിനായി മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം ഫണ്ട് കൈമാറി.ഭഗവതി ക്ഷേത്രം സ്ഥാനികൻ വായിക്കര വിജയൻ കാരണവരിൽ നിന്നും മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോർഡ് ചെയർമാൻ വി.എം.ജയദേവൻ ഫണ്ട് ഏറ്റുവാങ്ങി.ക്ഷേത്ര സ്ഥാനികൻ ആക്കോടൻ ബാലകൃഷ്ണൻ അന്തിതിരിയൻ, പ്രസിഡന്റ് കരുണൻ മുട്ടത്ത്, സെക്രട്ടറി പുതിയടത്ത് നാരായണൻ, ട്രഷറർ ആക്കോടൻ കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് വിജയൻ മുട്ടത്ത് മടിയൻ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോർഡ് മെമ്പർമാരായ എൻ.വി.ബേബി രാജ്, വി.നാരായണൻ, എ.വി.അശോകൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ പി ബാലകൃഷ്ണൻ വെള്ളിക്കൊത്ത്, തോക്കാനം ഗോപാലൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി.വി.വിജയൻ, ടി.വി.തമ്പാൻ, ബാബു മയൂരി, എം.നാരായണൻ, ഭാസ്‌കരൻ കുതിരുമ്മൽ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |