SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

സാമ്പത്തിക പ്രതിസന്ധി; സ്പോർട്സ് ഹോസ്റ്റലിലും മെസ് അലവൻസ് ലഭിക്കാതെ കായികതാരങ്ങൾ

sports

കണ്ണൂർ: ജില്ലയിലെ സ്‌പോർട്സ് കൗൺസിലിന് കീഴിലുള്ള സ്‌പോർട്സ് ഹോസ്റ്റലുകളിൽ താമസിക്കുന്ന കായികതാരങ്ങളുടെ മെസ് അലവൻസ് കൃത്യമായി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ അദ്ധ്യയന വർഷം തുടങ്ങി ഏഴ് മാസമായിട്ടും

മെസ് അലവൻസ് ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ മൂന്നു മാസത്തെ അലവൻസും കുടിശികയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെസ് അലവൻസ് മുടങ്ങുന്നത് പതിവാണ്. കഴിഞ്ഞവർഷവും മെസ് അലവൻസ് മാസങ്ങളോളം മുടങ്ങിയിരുന്നു. ഇത് സ്‌പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി.

കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് അതിന് മുമ്പുള്ള എട്ടുമാസത്തോളം കുടിശ്ശികയായ മെസ് അലവൻസ് വിദ്യാർത്ഥികൾക്ക് നൽകിയത്. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. അലവൻസ് ലഭിക്കാത്തതിനാൽ കടം പറഞ്ഞു സാധനങ്ങൾ വാങ്ങിയാണു ഭൂരിപക്ഷം ഹോസ്റ്റലുകളിലും ഭക്ഷണം നൽകുന്നത്. കൂടാതെ അദ്ധ്യാപകരും മാനേജ്‌മെന്റും പി.ടി.എയും ചേർന്ന് തുക കണ്ടെത്താനും ശ്രമിക്കുന്നു. എന്നാൽ ഇത് പതിവാകുന്നത് ഇവരെയും പ്രതിസന്ധിയിലാക്കുകയാണ്.

ജില്ലയിൽ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മട്ടന്നൂർ, കൃഷ്ണമോനോൻ സ്മാരക വനിതാ കോളേജ്, പയ്യന്നൂർ കോളേജ്, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായി നാലു സ്‌പോർട്സ് ഹോസ്റ്റലുകളാണുള്ളത്.

അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ അലവൻസ് കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു. അലവൻസ് ലഭിക്കാത്തതിനെ തുടർന്ന് കായിക താരങ്ങൾ കഴിഞ്ഞ നവംബർ മാസം രാപ്പകൽ സമരം നടത്താൻ ഒരുങ്ങിയിരുന്നു. എന്നാൽ പത്തു ദിവസത്തിനകം വിതരണം ചെയ്യാമെന്ന സ്‌പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ അത് വെറും പാഴ്‌വാക്കായി മാറി.

ഒരുതാരത്തിന് ഒരു ദിവസം 250 രൂപ

ഒരു കായിക താരത്തിന് ഒരു ദിവസം 250 രൂപ വീതമാണ് ലഭിക്കുന്നത്. ഇത് മാസത്തിലാണ് ലഭിക്കുക. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ സ്‌പോർട്സ് കൗൺസിലിന് മതിയായ ഗ്രാൻഡ് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌പോർട്സ് കൗൺസിൽ മുഖേനയാണ് അലവൻസുകൾ നൽകുന്നത്.


വാഷിംഗ് അലവൻസും ലഭിക്കുന്നില്ല

ഹോസ്റ്റലുകൾക്ക് കായികതാരങ്ങൾക്ക് മുമ്പൊക്ക വസ്ത്രം അലക്കുന്നതിന് വാഷിംഗ് അലവൻസ് നൽകിയിരുന്നു. 50 രൂപയാണ് അലവൻസായി നൽകിയത്. എന്നാൽ കുറച്ച് വർഷങ്ങളായി അതും പൂർണമായി നിലച്ചു. താരങ്ങൾക്കു വർഷം തോറും നൽകാറുള്ള ജഴ്സിയും ട്രാക്ക് സ്യൂട്ടും ഷൂസും അടങ്ങുന്ന കിറ്റും രണ്ടുവർഷമായി നൽകുന്നില്ല. കളിയുപകരണം, സ്‌പോർട്സ് കിറ്റ് എന്നിവയുടെ വിതരണത്തിലും കൗൺസിലിന്റെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടാവുന്നതായും ഇവർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL