
കാഞ്ഞങ്ങാട് :സി.പി.എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന വോളിബാൾ മത്സരം വൈകിട്ട് അഞ്ചിന് അമ്പലത്തറ വോളി ഗ്രൗണ്ടിലും ഫുട്‌ബാൾ മത്സരം വൈകിട്ട് നാലരക്ക് ദുർഗ സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.
കബഡി നാളെ രാവിലെ 10ന് പടന്നക്കാട് നടക്കും. കോർണർ ഷൂട്ടൗട്ട് നാളെ പുതുക്കൈയിലും നടക്കും. കൊളവയൽ പ്രതിഭാ ക്ലബിൽ 19ന് വൈകിട്ട് അഞ്ചിന് പൂരക്കളി നടക്കും. കെ.വി.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന യൂണിറ്റി മാരത്തൺ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 20 വരെ പേര് രജിസ്‌റ്റർ ചെയ്യാം. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഏഴിന് ബേക്കലിൽ നിന്ന് കാഞ്ഞങ്ങാട് വരെ 10 കിലോമീറ്ററാണ് മാരത്തൺ. ഫോൺ: 9744006614
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |