കേളകം: എസ്.എൻ വനിതാ സംഘം കേളകം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കലും കേന്ദ്ര കമ്മിറ്റി അംഗം നിർമ്മല അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ സെക്രട്ടറി രാധാമണി കോലഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കവിത സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലളിത ശശീന്ദ്രൻ, ശാഖാ യോഗം പ്രസിഡന്റ് റോയി പാലോലിക്കൽ, വൈസ് പ്രസിഡന്റ് ഇ.കെ പ്രസാദ്, സൂര്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇന്ദിര വയലിപ്പറമ്പിൽ (പ്രസിഡന്റ്), വനജ ഹരി (വൈസ് പ്രസിഡന്റ്), ഷജിന സുരേഷ് (സെക്രട്ടറി), ശ്രീജ സുനിൽ (ട്രഷറർ), രതി പത്മാകരൻ, ലളിത ശശിധരൻ, ഇന്ദിര പാറയ്ക്കൽ, ഷിബി സിജു, ധന്യ പാലപ്പിള്ളിൽ (കമ്മിറ്റി അംഗങ്ങൾ). നിർമ്മല അനിരുദ്ധൻ, വനജ സുശീലൻ, അമ്മിണി ശ്രീധരൻ (യൂണിയൻ പ്രതിനിധികൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |