പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വീടുകൾക്ക് പുറമെ വാഹനങ്ങളും വാസസ്ഥലങ്ങളാകുന്ന പതിവുണ്ട് പാമ്പുകൾക്കുണ്ട്. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയോയിൽ വഴി നാം അറിഞ്ഞിട്ടുണ്ട്. പാമ്പുകൾ എന്തിനാണ് ഇത്തരത്തിലുള്ള സ്ഥലങ്ങൾ വസിക്കാനായി തിരഞ്ഞെടുക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
പാമ്പുകൾ ശീതരക്തജീവികളാണ് (cold blooded animals ectotherms). ഇവയ്ക്ക് ശരീര താപനില സ്വയം സ്ഥിരമായി നിലനിർത്താനുള്ള കഴിവില്ല. ചുറ്റുപാടുമുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് പാമ്പിന്റെ ശരീരത്തിലെ താപനില മാറുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥായ്ക്കനുസരിച്ച് ചിലപ്പോൾ ചൂടുള്ളതും ചിലപ്പോൾ തണുത്തതും ഈർപ്പമുള്ളതുമായ ഇടങ്ങളാണ് പാമ്പുകൾ തേടുന്നത്. നനവുള്ള ബാത്ത്‌റൂമുകൾ, ഈർപ്പമുള്ള ഡ്രെയിനേജുകൾ, ഇരുണ്ട പാർക്കിംഗ് സ്ഥലങ്ങൾ എന്നിവ പാമ്പുകൾക്ക് പകൽ സമയത്ത് ഒളിക്കാൻ അനുയോജ്യമായ ഇടങ്ങളാണ്.
തണുത്ത കാലാവസ്ഥയിൽ പ്രവർത്തിച്ച് കഴിഞ്ഞ വാഹനത്തിന്റെ എൻജിൻ ഭാഗത്ത് ലഭിക്കുന്ന ചൂട് പാമ്പുകൾക്ക് വളരെ ആശ്വാസമാണ്. അതിനാൽ ഇത്തരം അവസരത്തിൽ അവയ്ക്ക് മുന്നിലെ വാഹനങ്ങൾക്കുള്ളിൽ കയറാനുള്ള പ്രവണത കൂടുതലാണ്.
ഒരു വാഹനത്തിന്റെ എൻജിൻ ഭാഗം പാമ്പിന് അനുയോജ്യമായ സൗകര്യങ്ങളെല്ലാം ഒരുമിച്ച് നൽകുന്നുണ്ട്. എൻജിൻ പ്രവർത്തിച്ചതിന് ശേഷമുള്ള ചൂട്, ഇരുട്ട്, സുരക്ഷിതമായ ചെറിയ വിടവുകൾ ഇതെല്ലാം വാഹനത്തിനുള്ളിൽ ഉണ്ട്. കുറച്ചുദിവസം ഉപയോഗിക്കാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, കുറ്റിക്കാടുകൾക്കോ തുറന്ന ഓടകൾക്കോ പുന്തോട്ടങ്ങൾക്കോ അടുത്തുള്ള വാഹനങ്ങൾ എന്നിവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ അനുയോജ്യമായ ഇടങ്ങളാണ്. മഴക്കാലത്ത് പാമ്പുകളുടെ വാസസ്ഥലങ്ങളായ മാളങ്ങളിലും പൊത്തുകളിലും വെള്ളം കയറുന്നു. ഈ സമയത്താണ് അവ കൂടുതലായി മറ്റ് വാസസ്ഥലങ്ങൾ അന്വേഷിക്കുന്നത്.
എലികൾ ചിലപ്പോൾ വാഹനങ്ങളുടെ എൻജിൻ ഭാഗത്ത് കൂടുകൂട്ടാറുണ്ട്. കാറിലെ വയറുകളും ഇൻസുലേഷനും എലികൾ കടിച്ചുനശിപ്പിക്കുന്നു. എലികളുടെ സാന്നിദ്ധ്യം വാഹനങ്ങളിൽ ഉണ്ടെങ്കിൽ അവയെ വേട്ടയാടാൻ പാമ്പുകൾ എത്താറുണ്ട്.
സാധാരണയായി പാമ്പ് ടോയ്‌ലറ്റിലെത്തുന്നതല്ല. ഇവ പുറത്തുള്ള തുറന്ന ഡ്രെയിനുകൾ, മലിനജല പൈപ്പുകൾ, സീൽ ചെയ്യാത്ത ഡ്രെയിനേജ് എന്നിവയിലൂടെ അകത്തേക്ക് പൈപ്പുവഴി സഞ്ചരിച്ചാണ് ഇവ എത്തുന്നത്. എലികളെയോ തവളകളെയോ പോലുള്ള ഇരകളെ പിന്തുടർന്നും പാമ്പുകൾ ഇത്തരത്തിൽ എത്താറുണ്ട്. പഴയ ഡ്രെയിനേജ് സംവിധാനങ്ങളുള്ള കെട്ടിടങ്ങൾ, തുറന്ന ഓടകൾക്കും സെപ്റ്റിക് ടാങ്കുകൾക്കും സമീപമുള്ള വീടുകൾ എന്നിവയിൽ പാമ്പ് എത്താനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ സാധാരണ നഗരത്തിൽ ടോയ്‌ലെറ്റിലൂടെ പാമ്പ് വീട്ടിലെത്തുന്നത് ഇപ്പോഴും വളരെ അപൂർവമായ സംഭവമാണ്. വെള്ളപ്പൊക്കം, കനത്ത മഴ കടുത്ത ചൂട് തുടങ്ങിയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
എന്നാൽ എല്ലാ വാഹനങ്ങളിലും ടോയ്‌ലറ്റുകളിലും അപകടകരമാണെന്ന് കരുതേണ്ട. ശ്രദ്ധിച്ചാൽ അപകടം കുറയ്ക്കാം. കുറ്റിക്കാടുകളിലോ കാടുപിടിച്ച പ്രദേശങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നതിന് പകരം തുറസായതും വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക. ദിവസങ്ങളായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന വാഹനങ്ങളുടെ ബോണറ്റ് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. വീട്ടിലെ ഡ്രെയിനേജുകൾ ശരിയായ രീതിയിൽ മൂടിവയ്ക്കുക. സെപ്റ്റിക് ടാങ്കുകളും പുറത്തേക്ക് തുറന്നുകിടക്കുന്ന പൈപ്പുകളും സുരക്ഷിതമായി അടച്ച് വയ്ക്കുക. വീടിന്റെ ഉള്ളിലുള്ള വിടവുകൾ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തും പരിസരത്തും നിന്ന് എലികളെ തുരത്താൻ ശ്രമിക്കുക.
പാമ്പിനെ കണ്ടാൽ എന്ത് ചെയ്യണം
വീടിനുള്ളിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ അതിനെ തുരത്താനോ ഉപദ്രവിക്കാനോ പോകരുത്. ഇത് നിങ്ങളുടെ ജീവന് തന്നെ അപകടമാകും. പാമ്പിനെ കണ്ടാൽ ഉടൻ വന്യജീവി അധികൃതരെ വിവരമറിക്കുകയാണ് വേണ്ടത്. എല്ലാ പാമ്പുകളും ആക്രമണകാരികളല്ലെന്ന് മനസിലാക്കുക.
Snakes may enter vehicles, toilets and homes in search of warmth, shelter, moisture or prey such as rats and frogs. The article explains why cars and drainage systems can attract snakes, especially during heavy rain, and shares safety measures to prevent snakes from entering homes and vehicles.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |