കട്ടപ്പന : വീട്ടുമുറ്റത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ആലടി കോന്തൻപറമ്പിൽ തൊമ്മച്ചന്റെ വീട്ടുമുറ്റത്ത് നിന്നാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വനം വകുപ്പ് പാമ്പിനെ പിടികൂടിയത്. തുടർച്ചയായി നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മയിൽ പ്രാവിനെ വളർത്തുന്ന കൂട്ടിൽ പാമ്പിനെ കാണുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ് ഇതിനോടകം ഒരു പ്രാവ് ചത്തിരുന്നു. തുടർന്ന് വീട്ടുകാർ കൂട്ടിലേയ്ക്ക് മണ്ണെണ്ണ ഒഴിച്ചതോടെ പാമ്പ് മുറ്റത്തിന്റെ കൽ കെട്ടിലെ മാളത്തിൽ കയറി.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുരിക്കാട്ടുകുടി (സ്വരാജ്) ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. നാട്ടുകാരുടെ സഹായത്തോടെ കൽകെട്ട് പൊളിച്ച് പാമ്പിനെ ചാക്കിലാക്കി. ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ടി.ഡി വിൻസന്റ്, സർപ്പ വോളണ്ടിയർമാരായ ടി.എസ്. ബിജു, എൻ.ജി. ഗോകുൽ, ബാബു കേശവൻ എന്നിവരാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മൂർഖനെ കാഞ്ചിയാർ റേഞ്ചിലെ വാളാട്ടുപാറ വനത്തിൽ തുറന്നു വിട്ടു.
Forest Department officials captured a spectacled cobra from the courtyard of Thomachan’s house at Aladi Konthanparambu on Tuesday at around 3:30 pm.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |