SignIn
Kerala Kaumudi Online
Sunday, 05 July 2026 8.58 PM IST

'ചുരിക' -റീൽ പ്രകാശനം

reel
പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ ആഘോഷ കമ്മിറ്റി ചെയർമാൻ പി. മോഹനചന്ദ്രന് നൽകി 'ചുരിക' പ്രകാശനം ചെയ്യുന്നു

തളിപ്പറമ്പ്: പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഇറക്കിയ റീൽ - 'ചുരിക' പ്രകാശനം ചെയ്തു. പൂക്കോത്ത് കൊട്ടാരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി ചെയർമാൻ പി. മോഹനചന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ദേവസ്വം സെക്രട്ടറി സി. നാരായണൻ, ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ. രമേശൻ, ജനറൽ കൺവീനർ യു. ശശീന്ദ്രൻ, കൺവീനർ എം. ഉണ്ണികൃഷ്ണൻ, ട്രഷറർ എ.പി വത്സരാജ്, സോഷ്യൽ മീഡിയ പബ്ലിസിറ്റി അംഗം പി. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ ആഘോഷ കമ്മിറ്റി ചെയർമാൻ പി. മോഹനചന്ദ്രന് നൽകി 'ചുരിക' പ്രകാശനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, REAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL