
കണ്ണൂർ: പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി 26ന് രാവിലെ 10 മുതൽ പൂർവ്വ വിദ്യാത്ഥി മഹാസംഗമം നടക്കും. കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര ബ്രോഷർ പ്രകാശനം നിർവഹിക്കും. പ്രശസ്ത ബാല സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പി.ഐ.ശങ്കര നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് സമാദരണസഭ, ഗുരുസ്മരണ, പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടക്കും. മഹാസംഗമ പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്‍പര്യമുള്ള പൂർവ്വവിദ്യാർത്ഥികൾ സ്വാഗതസംഘവുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 8281441790.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |