SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

ട്രാഫിക് ബോധവത്കരണ പരിപാടി

trafic

മാഹി: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് പള്ളൂർ ഹൈവേയിൽ ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വാഹനയാത്രികർക്കായി ലഘുലേഖ വിതരണം ചെയ്തു. മാഹിയിലെ യുവജനങ്ങളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഈസ്റ്റ് പള്ളൂർ ഹൈവേയിൽ നടന്ന പരിപാടി ട്രാഫിക് എസ്.ഐ പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു.. റോഡ് സുരക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് 25 യുവാക്കളാണ് റോഡരികിൽ നിന്ന് വാഹന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോവത്ക്കരണ സന്ദേശം നൽകിയതും ലഘുലേഖകൾ കൈമാറിയതും. ഇൻസ്‌പെക്ടർ ഷൈജൻ റോഡ് സുരക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു. അടുത്ത ദിവസങ്ങളിലും ഗതാഗത നിയമം സംബന്ധിച്ചുള്ള ബോധവൽക്കരണത്തിനായി നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരുടെ സേവനം ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL