
നീലേശ്വരം:നൂറുശതമാനം ഹരിതകർമ്മസേനാ യൂസർ ഫീ കളക്ഷൻ, കവറേജ് എന്നിവയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറ്റം കൊഴുവൽ, പാലക്കാട്ട്,ചിറപ്പുറം, പട്ടേന,പാലായി പള്ളിക്കര എന്നീ വാർഡുകളെ നീലേശ്വരം നഗരസഭ സ്വച്ഛ് വാർഡുകളായി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള സ്വച്ഛത ചാമ്പ്യൻ സർട്ടിഫിക്കറ്റ് ചെയർപേഴ്സൺ ടി.വി.ശാന്ത വിതരണം ചെയ്തു.ചടങ്ങിൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.പി.ലത, വി.ഗൗരി, കെ.പി.രവീന്ദ്രൻ,ഷംസുദ്ദീൻ അരിഞ്ചിറ, പി. ഭാർഗവി, സി ഡി.എസ് ചെയർപേഴ്സൺ സന്ധ്യ ,കൗൺസിലർമാരായ പി.കുഞ്ഞിരാമൻ,ഇടക്കാവിൽ മുഹമ്മദ് , കെ.മോഹനൻ ,വിനു , എം.ഭരതൻ, അൻവർ സാദിഖ്, വിനയരാജ്, ബിന്ദു, പി.പി.ലത, വത്സല, ഷീബ,ജയശ്രീ,പ്രീത,ശ്രീജ,സതി ,ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |