
രാജപുരം: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സി.പി.എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി പനത്തടി ഏരിയാ കമ്മിറ്റിയും കോളിച്ചാൽ ലോക്കൽ കമ്മിറ്റിയും ചേർന്ന് ചെറുപനത്തടിയിലെ അക്ഷയയുടെ കുടുംബത്തിനായി നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ കൈമാറി.ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ഏരിയകളിലും വീട് നിർമ്മിച്ചു നൽകുന്നത്. ചെറുപനത്തടിയിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ കെ.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രാഹാം, ജില്ലാകമ്മിറ്റിയംഗം എം.വി.കൃഷ്ണൻ, ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, എം.സി മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.പുഷ്പ കുമാരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി.വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |